വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു. പ്രാദേശിക തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള തൊഴിലുകളാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മെൽബൺ: വിക്ടോറിയയിലേക്കുള്ള പുതുക്കിയ സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു. പ്രാദേശിക തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള തൊഴിലുകളാണ് പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 234411 Geologist, 234412 Geophysicist എന്നീ തൊഴിലുകൾ പുതുക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ തൊഴിലിനായുള്ള അപേക്ഷകൾ 2016 ഡിസംബർ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ .
കൂടുതൽ വിവരങ്ങൾക്ക് skilled@liveinvictoria.vic.gov.au എന്ന ഇമെയിലിൽ ബന്ധപ്പെടുക
അന്താരാഷ്ട്രാ വിദ്യാർത്ഥികൾക്കും, അടുത്തിടെ ബിരുദം നേടിയവർക്കും വിക്ടോറിയയിലെ ബിരുദധാരികൾക്കായുള്ള സ്റ്റേറ്റ് നോമിനേഷൻ ഒക്ക്യൂപ്പേഷൻ ലിസ്റ്റ് പരിശോധിക്കാം. ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് ഇവിടെ ലഭ്യമാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.