Currency

16 വയസുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുമെന്ന വാര്‍ത്തനിഷേധിച്ച് ആര്‍.ടി.എ.

സ്വന്തം ലേഖകന്‍Tuesday, December 13, 2016 12:08 pm

പ്രായപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷാനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. പുതുതായി ലൈസന്‍സ് നേടുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വെയ്ക്കണമെന്നാണ് ആര്‍.ടി.എ. താത്പര്യപ്പെടുന്നത്.

ദുബായ്: ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുമെന്ന വാര്‍ത്തനിഷേധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 16 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുമെന്ന വാര്‍ത്തയാണ് ആര്‍.ടി.എ. നിഷേധിച്ചത്. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനോട് ആര്‍.ടി.എ. യോജിക്കുന്നില്ലെന്ന് ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.

പ്രായപരിധി കുറയ്ക്കുന്നത് ഗതാഗത സുരക്ഷാനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. പുതുതായി ലൈസന്‍സ് നേടുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വെയ്ക്കണമെന്നാണ് ആര്‍.ടി.എ. താത്പര്യപ്പെടുന്നത്. പ്രായപരിധി സംബന്ധിച്ച തീരുമാനം ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “16 വയസുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുമെന്ന വാര്‍ത്തനിഷേധിച്ച് ആര്‍.ടി.എ.”

  1. It’s not my first time to pay a quick visit this site, i am browsing this site dailly and take pleasant facts from here all the time.

Comments are closed.

Top
x