
മനാമ: പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങൾക്ക് ബഹ്റൈൻ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നു. പുതിയ നിയമപ്രകാരം പരമ്പരാഗത ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് ലഭിക്കുന്നതിന് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്.
കപ്പിംഗ്, മറ്റ് അറേബ്യൻ ചികിത്സകൾ, ചൈനീസ് അക്യൂപ്ങ്ച്ചർ, ഇന്ത്യൻ ചികിത്സാ രീതികൾ, തെറാപ്യുട്ടിക് മസാജ്, ഓർത്തോപീഡിക്സ്, മറ്റ് പ്രത്യേക ചികിത്സാരീതികൾ എന്നിവയ്ക്ക് ഇതോടെ നിയമപരമായ അടിത്തറയുണ്ടാകും. അലോപ്പതി അല്ലാതെയുള്ള ചികിത്സാസമ്പ്രദായങ്ങളിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവയ്ക്കൊന്നും തന്നെ വ്യക്തതയുണ്ടായിരുന്നില്ല.
ഇതിന് പരിഹാരമായാണ് വ്യക്തമായ നിയമങ്ങളും, നിയന്ത്രണങ്ങളും ഉൾപ്പെടുത്തി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) നിയമം കൊണ്ടുവന്നിരിക്കുന്നത്. പരമ്പരാഗത ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും വേണ്ട നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പുതിയ നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good answers in return of this query with solid arguments and telling everything
regarding that.
bookmarked!!, I really like your website!