
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവരുടെ പേരും ചിത്രവും പ്രസിദ്ധീകരണത്തിന് നല്‍കുന്നതിനു വിലക്ക്. തെളിവെടുപ്പ് ഘട്ടത്തില്‍ തന്നെ പ്രതികളുടെ വിവരങ്ങളും ഫോട്ടോയും മാധ്യമങ്ങളില്‍ വരാറുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇത് വിലക്കി കൊണ്ട് ഉത്തരവിട്ടത്. തിങ്കളാഴ്ച മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടാവും. പുതിയമന്ത്രിക്കു ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തു നല്‍കിയ സ്വീകരണത്തിലാണ് ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഇത് സംബന്ധിച്ചു വാക്കാല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വദേശി, വിദേശി വ്യത്യാസമില്ലാതെ വിലക്ക് ബാധകമാണ്. കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ പ്രതികള്‍ കുറ്റാരോപിതര്‍ മാത്രമാണെന്നും ഇക്കാലയളവില്‍ അവരുടെ സ്വകാര്യതയും അഭിമാനവും സംരക്ഷപ്പെടണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഏത് കേസുകളാണെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരനാണെന്ന് വിധിക്കും വരെ നിരപരാധിയായി തന്നെ പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇങ്ങനെ ചിത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കുന്നത്. എന്നാല്‍ പിന്നീട് നിരപരാധിയാണെന്ന് തെളിയുന്ന ഘട്ടത്തില്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കാറുമില്ല. ആളുകളുടെ അഭിമാനക്ഷതത്തിനു എന്ത് പരിഹാരമാണ് നല്‍കാനാവുകയെന്നും മന്ത്രി ചോദിച്ചു. സുരക്ഷാനടപടികളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്നും മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടങ്ങള്‍ പാടില്ലെന്നും കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I think that is one of the so much important info for me.
And i am glad studying your article. However want to remark on few basic things, The site style is
perfect, the articles is in reality nice : D. Just right activity, cheers
Howdy would you mind stating which blog platform you’re using?
I’m looking to start my own blog soon but I’m having
a tough time choosing between BlogEngine/Wordpress/B2evolution and
Drupal. The reason I ask is because your design seems different then most blogs and I’m looking for something completely unique.
P.S Apologies for being off-topic but I had to ask!