
ദുബായ്: അവധിക്കാലം ആഘോഷഭരിതമാക്കാന്‍ യാത്രക്കാര്‍ക്കായി ഉല്‍സവാന്തരീക്ഷമൊരുക്കി ദുബായ് വിമാനത്താവളം ഒരുങ്ങി. പ്രതിദിനം രണ്ടരലക്ഷംപേര്‍ യാത്രചെയ്യുന്ന ദുബായ് വിമാനത്താവളത്തില്‍ അവധിക്കാലം ആഘോഷഭരിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കങ്ങളെന്നു ദുബായ് എയര്‍പോര്‍ട്‌സ് കമ്യൂണിക്കേഷന്‍ ആന്‍ഡ് റെപ്യൂട്ടേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അനിത മെഹ്‌റ അറിയിച്ചു. ഈ മാസം 70 ലക്ഷം യാത്രക്കാരെന്ന റെക്കോര്‍ഡ് ലക്ഷ്യം നേടാന്‍ ശ്രമിക്കുന്ന വിമാനത്താവളം ക്രിസ്മസ്, പുതുവല്‍സര ആഘോഷത്തിന്റെ ചമയം അണിഞ്ഞുകഴിഞ്ഞു. ഈ മാസം മുഴുവന്‍ ഉല്‍സവ പ്രതീതിക്കുള്ള ശ്രമമാണു നടത്തുന്നത്.
സരോസ്‌കി ക്രിസ്റ്റല്‍ ട്രീ, ഗിഫ്റ്റ് റാപ്പിങ് സ്റ്റേഷന്‍, റസ്റ്ററന്റുകളില്‍ പ്രത്യേക മെനു, കുട്ടികള്‍ക്കു വിനോദങ്ങളുമായി കോണ്‍കോഴ്‌സ് ബിയില്‍ കിഡ്‌സ് സോണ്‍, കോണ്‍കോഴ്‌സ് ഡിയില്‍ കുടുംബത്തിനു മുഴുവന്‍ വിനോദമേകുന്ന ഡിജിറ്റല്‍ ഗെയിം ‘ഫൈന്‍ഡ് പെട്രോ’, കോണ്‍കോഴ്‌സ് ബി മ്യൂസിക് സ്റ്റേജ് ഡിഎക്‌സ്ബിയില്‍ നാളെ ദുബായ് ഡ്യൂട്ടിഫ്രീ കൊയറിന്റെ കാരള്‍ പാട്ടുകള്‍, 23ന് എക്‌സ്ഫാക്ടര്‍ മിഡില്‍ ഈസ്റ്റ് വിജയി ഹംസ ഹോസാവിയുടെ സംഗീതവിരുന്ന് തുടങ്ങിയവയുണ്ടാകും.
ഡിഎക്‌സ്ബിയില്‍ ഉദ്ഘാടനം ചെയ്ത സൗജന്യ വൈഫൈ സേവനം യാത്രക്കാര്‍ക്കു സഹായകരമാകും. പുറമെ, ഒട്ടേറെ ഓഫറുകളും നറുക്കെടുപ്പുകളുമുണ്ട്. സ്‌കൂളുകള്‍ ഈയാഴ്ച അടയ്ക്കുന്നതോടെ, വന്‍തിരക്കാണു പ്രതീക്ഷിക്കുന്നത്. 16,17, 22 തീയതികളില്‍ കനത്ത തിരക്കും. ജീവനക്കാരുടെ എണ്ണം കൂട്ടിയും യാത്രക്കാരുടെ ഒഴുക്ക് നിരീക്ഷിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടിയും യാത്രക്കാര്‍ കൂടുതലുള്ള മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചുമാണു തിരക്ക് നേരിടാന്‍ ഒരുങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I was recommended this web site through my cousin. I’m now
not certain whether or not this submit is written by way of him as
no one else realize such certain about my problem.
You are amazing! Thank you!
This design is spectacular! You certainly know how to keep a reader entertained.
Between your wit and your videos, I was almost moved to start my
own blog (well, almost…HaHa!) Wonderful job. I really enjoyed what
you had to say, and more than that, how you presented it.
Too cool!