ജനസംഖ്യ വളരെ കുറവായതിനാലാണ് കുടിയേറ്റക്കാരെ തൊഴിലും ഭൂമിയും നൽകി ക്ഷണിക്കുന്നതെന്ന് ദ ഫാര്‍മേഴ്‍സ് ഡോട്ടര്‍ കണ്‍ട്രി മാര്‍ക്കറ്റ് പറയുന്നു. കേവലമൊരു ജോലിക്കാരനെയല്ല, മറിച്ച് ആ നാട്ടുകാരിൽ ഒരാളാകാൻ തയ്യാറാകുന്നവരെയാണു തേടുന്നതെന്ന് മാത്രം.
കാനഡ: കാനഡയിലെ കേപ് ബ്രെട്ടന്‍ എന്ന ഗ്രാമം കുടിയേറ്റകാരെ മോഹനവാഗ്ദാനം നൽകി ക്ഷണിച്ചിരിക്കുകയാണ്. നാട്ടിലേക്ക് സ്ഥിരതാമസത്തിനു വരുന്ന കുടിയേറ്റക്കാർക്ക് തൊഴിലും രണ്ടേക്കർ ഭൂമിയുമാണു വാഗ്ദാനം. ജനസംഖ്യ വളരെ കുറവായതിനാലാണ് കുടിയേറ്റക്കാരെ തൊഴിലും ഭൂമിയും നൽകി ക്ഷണിക്കുന്നതെന്ന് ദ ഫാര്‍മേഴ്‍സ് ഡോട്ടര്‍ കണ്‍ട്രി മാര്‍ക്കറ്റ് പറയുന്നു.
തൊഴിൽ ചെയ്യാൻ എത്തുന്നവർക്ക് വാസസ്ഥലവും ഭൂമിയും നൽകും. ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും അവിടെ താമസിച്ചാൽ ഭൂമി സ്വന്തം പേരിലാക്കി കൊടുക്കും. രണ്ട് ആഴ്ചകൾക്ക് മുമ്പാണു ഇത് സംബന്ധിച്ച പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ കേവലമൊരു ജോലിക്കാരനെയല്ല, മറിച്ച് ആ നാട്ടുകാരിൽ ഒരാളാകാൻ തയ്യാറാകുന്നവരെയാണു തേടുന്നതെന്ന് മാത്രം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
EXCELLENT