Currency

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി ആസ്‌ട്രേലിയയിലെ ക്യൂണ്‍സ്‌ലാന്‍ഡ്

സ്വന്തം ലേഖകന്‍Friday, October 19, 2018 1:34 pm

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ ക്യൂണ്‍സ്‌ലാന്‍ഡ് സംസ്ഥാനം ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി. ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പുതിയ നിയമ പ്രകാരം 22 ആഴ്ചയില്‍ താഴെ മാത്രം പ്രായമായ ഗര്‍ഭം മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുകയുള്ളൂ. 22 ആഴ്ചയില്‍ കൂടുതലുള്ളത് ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കില്ല. ക്യൂണ്‍സ്‌ലാന്റ് പാര്‍ലമെന്റ് 50ല്‍ 41 വോട്ടുകള്‍ക്കാണ് പുതിയ നിയമം പാസാക്കിയത്.

ഗര്‍ഭച്ഛിദ്രം ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ അധികാര പരിധിയില്‍ വ്യത്യസ്തമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ നിയമപ്രകാരം ക്വീന്‍സ്‌ലാന്‍ഡില്‍ നിയമ വിരുദ്ധമായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ ക്വീന്‍സ്‌ലാന്‍ഡ് ഭരണകൂടം മാറ്റിയത്.

അമേരിക്കയുള്‍പ്പെടെ നിരവധി രാഷ്ട്രങ്ങളില്‍ ഗര്‍ഭച്ഛിദ്രം രാഷ്ട്രീയ പ്രശ്‌നമായി നില നില്‍ക്കുമ്പോഴാണ് ഓസ്‌ട്രേലിയയില്‍ ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x