
അബുദാബി: ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജനുവരി മുതല്‍ സ്കൂളില്‍ നേരിട്ട് ഹാജരാകാന്‍ അനുമതി. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് (അഡെക്) ഉപാധികളോടെ അനുമതി നല്‍കിയത്.
ഈ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലും ഇത് ബാധകമാണ്. ജനുവരി മൂന്ന് മുതല്‍ എല്ലാ ക്ലാസ്സുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ അഡെക് അനുമതി നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.