Currency

ഇന്ത്യൻ ഭിന്നലിംഗ യുവതിയെ അബുദാബി വിമാനത്താവള ഓഫിസര്‍മാര്‍ അപമാനിച്ചതായി പരാതി

സ്വന്തം ലേഖകൻSunday, October 2, 2016 10:49 am

കെനിയയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങവേ അബുദാബിയിലിറങ്ങിയ മുംബൈക്കാരിയായ അഭിന ആഹറിനോടാണു ഓഫീസർമാർ അപമര്യാദയായി പെരുമാറിയത്.

അബു ദാബി: ഭിന്നലിംഗ ആക്റ്റിവിസ്റ്റായ ഇന്ത്യൻ യുവതിയെ അബുദാബി വിമാനത്താവള ഓഫിസര്‍മാര്‍ അപമാനിച്ചതായി പരാതി. കെനിയയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങവേ അബുദാബിയിലിറങ്ങിയ മുംബൈക്കാരിയായ അഭിന ആഹറിനോടാണു ഓഫീസർമാർ അപമര്യാദയായി പെരുമാറിയത്.

മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നുപോകവേ ബീപ് ശബ്ദം മുഴങ്ങിയതിനാല്‍ വിമാനത്താവള ഓഫിസര്‍മാര്‍ അവരുടെ ബാഗ് മാറ്റിവെക്കാനും പാസ്പോര്‍ട്ട് കാണിക്കാനും ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടില്‍ ട്രാന്‍സ്ജെന്‍റര്‍ എന്നതിന്‍െറ ചുരുക്കരൂപമായ ‘ടി’ എന്താണെന്ന് വിശദീകരിക്കാന്‍ ഓഫിസര്‍മാര്‍ ആവശ്യപ്പെടുകയും താൻ ആണോ പെണ്ണോയെന്ന് പൊതുജനങ്ങള്‍ക്കിടയില്‍വെച്ച്‌ തുടര്‍ച്ചയായി അവർ ചോദിച്ചുകൊണ്ടിരുന്നെന്നും അഭിന പറയുന്നു.

പെണ്ണാണെന്നും സ്ത്രീ ജീവനക്കാര്‍ എന്നെ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പരിശോധിക്കാന്‍ സ്ത്രീ ജീവനക്കാര്‍ തയാറായില്ലെന്നും അവസാനം രണ്ട് പുരുഷ ജീവനക്കാര്‍ ബലമായി എന്നെ പരിശോധിക്കാന്‍ ശ്രമിച്ചതായും അവർ അറിയിച്ചു. താൻ പാതി പെണ്ണും പാതി ആണുമാണെന്ന് മറ്റൊരു ഓഫിസര്‍ അധിക്ഷേപിച്ചതായും അഭിന ആഹർ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x