
അബുദാബി: കൂടുതല്‍ മേഖലകളിലേക്കു സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയും ചില റൂട്ടുകളില്‍ ഭേദഗതി വരുത്തിയും അബുദാബിയില്‍ പൊതുഗതാഗതം വിപുലപ്പെടുത്തി. സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരം. അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങും. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ നവീന സൗകര്യമുള്ള ബസില്‍ കോവിഡ് സുരക്ഷയനുസരിച്ച് സീറ്റ് ക്രമീകരിച്ചിട്ടുണ്ട്. യാത്രയില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.