Currency

12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബൂദബി; വീണ്ടും ഇടം നേടാതെ ഇന്ത്യ

സ്വന്തം ലേഖകന്‍Tuesday, March 23, 2021 12:57 pm
flight

അബുദബി: യാത്രാ നടപടികളില്‍ ഇളവ് ലഭിക്കുന്ന 12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബി പരിഷ്‌കരിച്ചു. നിലവിലെ പട്ടികയില്‍ നിന്ന് ഖസക്കിസ്ഥാനെ ഒഴിവാക്കി. ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണയ്, ചൈന, ഗ്രീന്‍ലന്‍ഡ്, ഹോങ്കോങ്, ഐസ് ലന്‍ഡ്, മൊറീഷ്യസ്, ന്യുസീലന്‍ഡ്, സിംഗപ്പൂര്‍, സൗദി അറേബ്യ, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇളവ്.

ഇവര്‍ക്കു യാത്രയ്ക്കു മുന്‍പുള്ള പിസിആറും യുഎഇയിലെ ക്വാറന്റീനും വേണ്ട. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എടുക്കുന്ന പിസിആറിന്റെ ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. നെഗറ്റീവെങ്കില്‍ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റീന്‍.

ഇന്ത്യ ഉള്‍പ്പെടെ പട്ടികയില്‍ റെഡ് വിഭാഗം രാജ്യക്കാര്‍ക്കു അബുദാബിയിലേക്കു വരാന്‍ ഐസിഎ അനുമതിക്കൊപ്പം 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. അബുദാബിയില്‍ 10 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനുമുണ്ട്. കോവിഡ് രൂക്ഷമായ റെഡ് രാജ്യങ്ങളില്‍ നിന്നു വരുന്ന വാക്‌സീന്‍ എടുത്തവരും വൊളന്റിയര്‍മാരും 10 ദിവസം ക്വാറന്റീനിലിരിക്കണം. വിവരങ്ങള്‍ക്ക്: www.visitabudhabi.com


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x