
അബുദാബി: കോവിഡ് ലക്ഷണമുള്ളവരെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും കണ്ടുപിടിക്കാന്‍ അബുദാബി ആരോഗ്യ വിഭാഗം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ട്രേസ് കോവിഡ് എന്ന പേരിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട് ഫോണില്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്യണം. ബന്ധുക്കളും സുഹൃത്തുക്കളും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ പരസ്പരം വിവരങ്ങള്‍ കൈമാറാം. ആപ് ഉപയോഗിക്കുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടെങ്കില്‍ വിവരങ്ങള്‍ ആരോഗ്യ വിഭാഗത്തിന് അറിയാനാകും.
യുഎഇയിലെ താമസക്കാരുടെ ആരോഗ്യസുരക്ഷയ്ക്കു മുന്തിയ പരിഗണന നല്കുന്നതു കൊണ്ടാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതെന്ന് അബുദാബി ആരോഗ്യവിഭാഗം ചെയര്മാന് ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹാമിദ് പറഞ്ഞു. സ്മാര്‍ട് ഫോണ്‍ സൗകര്യമുള്ളവര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.