Currency

കാലാവധി രേഖപ്പെടുത്താത്ത സ്ഥിരം വാഹന രജിസ്ട്രേഷന്‍ കാര്‍ഡുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Friday, October 20, 2017 3:16 pm

 

അബൂദബി: കാലാവധി രേഖപ്പെടുത്താത്ത സ്ഥിരം വാഹന രജിസ്ട്രേഷന്‍ കാര്‍ഡുമായി അബുദാബി പൊലീസ്. ഡിസംബര്‍ ഒന്ന് മുതല്‍ കാര്‍ഡ് നല്‍കി തുടങ്ങും. അതേസമയം കാര്‍ഡില്‍ കാലാവധി രേഖപ്പെടുത്താത്തതിനാല്‍ വാഹന രജിസ്ട്രേഷന്‍ പുതുക്കിയാലും കാര്‍ഡ് മാറ്റേണ്ടി വരില്ല.

വാഹനത്തിന്റെ സാങ്കേതിക പരിശോധന, ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ കാലാവധി തീരുന്ന തീയതി ഗതാഗത ലൈസന്‍സിങ് സംവിധാനത്തില്‍ രേഖപ്പെടുത്തിയിരിക്കും. വാഹന ഉടമകള്‍ക്ക് ഈ തീയതിക്ക് ഒരു മാസം മുമ്പ് എസ്.എം.എസ് ലഭിക്കും. അബുദാബി പൊലീസിന്റെ സ്മാര്‍ട് ആപ്ലിക്കേഷന്‍, വെബ്സൈറ്റ് എന്നിവയില്‍നിന്നും ഈ തീയതി ലഭ്യമാകുകയും ചെയ്യും.

സ്മാര്‍ട് ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നതെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x