അബുദാബിയിലെ ഡയാലിസിസ് സെന്ററുകളിലേക്ക് കൂടുതൽ നേഴ്സുമാരെ ആവശ്യമുണ്ടെന്ന് അബുദാബി ഹെൽത്ത് സെർവീസ് കമ്പനിയിലെ (സേഹ) ഡയാലിസിസ് സെർവീസ് ഡയറക്റ്റർ ഡോ. മേരി റിച്ചാർഡ്സ് അറിയിച്ചു.
അബുദാബി: അബുദാബിയിലെ ഡയാലിസിസ് സെന്ററുകളിലേക്ക് കൂടുതൽ നേഴ്സുമാരെ ആവശ്യമുണ്ടെന്ന് അബുദാബി ഹെൽത്ത് സെർവീസ് കമ്പനിയിലെ (സേഹ) ഡയാലിസിസ് സെർവീസ് ഡയറക്റ്റർ ഡോ. മേരി റിച്ചാർഡ്സ് അറിയിച്ചു.
വിവിധ ഡയാലിസിസ് സെന്ററുകളിലായി 250 ഓളം നേഴ്സുമാർ ഇപ്പോൾ നിലവിലുണ്ടെങ്കിലും ഡയാലിസിസ് രോഗികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർദ്ധനവ് വെച്ച് നോക്കുമ്പോൾ നേഴ്സുമാരുടെ എണ്ണം അപര്യാപ്തമാണെന്ന് അവർ പറഞ്ഞു. യുഎഇയിൽ മില്യണിൽ നാന്നൂറു പേർക്കെങ്കിലും ക്രോണിക് കിഡ്നി പ്രശ്നങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, എമിറേറ്റിലെ 13 സര്‍ക്കാര്‍ ആശുപത്രികളുടെയും 69 പൊതു ക്ലിനിക്കുകളുടെയും ചുമതല വഹിക്കുന്ന അബൂദബി ആരോഗ്യ സേവന കമ്പനിയായ സേഹ രോഗികൾക്ക് കൂടുതൽ സമയം നേഴ്സുമാരുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുമുണ്ട്. പുതിയ സംവിധാനമനുസരിച്ച് സേഹയുടെ 7,200 നഴ്സുമാര്‍ രോഗികളെ കൂടുതല്‍ തവണ സന്ദര്‍ശിക്കുകയും അവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയുകയും ചികിത്സാപദ്ധതികള്‍, ആഥിതേയത്വം, സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.