'അബുദാബി 1' എന്ന വാഹന രെജിസ്ട്രേഷൻ നമ്പറിന് ലേലത്തിൽ ലഭിച്ചത് 3.10 കോടി ദിര്‍ഹം. 575 കോടി ഇന്ത്യൻ രൂപ വരുമിത്. 32-കാരനായ അബ്ദുള്ള അല്‍ മഹ്രിയാണ് വന്‍ വില നൽകി ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
അബുദാബി: ‘അബുദാബി 1’ എന്ന വാഹന രെജിസ്ട്രേഷൻ നമ്പറിന് ലേലത്തിൽ ലഭിച്ചത് 3.10 കോടി ദിര്‍ഹം. 57.5 കോടി ഇന്ത്യൻ രൂപ വരുമിത്. 32-കാരനായ അബ്ദുള്ള അല്‍ മഹ്രിയാണ് വന്‍ വില നൽകി ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ഈ നമ്പർ പ്ലേറ്റ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് സമര്‍പ്പിക്കുമെന്ന് അബ്ദുള്ള അല്‍ മഹ്രി പറഞ്ഞു.
ലേലത്തിൽ 11 എന്ന നമ്പര്‍ പ്ലേറ്റ് 61.5 ലക്ഷം ദിര്‍ഹവും, 111 നമ്പര്‍ 23 ലക്ഷവും, 1111 നമ്പര്‍ 11 ലക്ഷവും നേടി. 501 നമ്പര്‍ പ്ലേറ്റിന് 6.3 ലക്ഷം ദിര്‍ഹവും 2016 നമ്പറിന് 1.3 ലക്ഷം ദിര്‍ഹവും 1966 നമ്പര്‍ 1.2 ലക്ഷം ദിര്‍ഹവും നേടി. അബുദാബി പോലീസും എമിറേറ്റ്‌സ് ഓക്ഷനും ചേര്‍ന്നാണ് ലേലം സംഘടിപ്പിച്ചത്. എമിറേറ്റ്‌സ് പാലസിലായിരുന്നു ചടങ്ങ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.