Currency

സൈക്കിള്‍ സഞ്ചാര നിരീക്ഷണവുമായി അബുദാബി പോലീസ്

സ്വന്തം ലേഖകൻSaturday, October 22, 2016 12:19 pm

അബുദാബി പൊലീസിന്റെ സൈക്കിള്‍ സഞ്ചാര നിരീക്ഷണം ആരംഭിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാർപ്പിടമേഖലകളിലുമാണ് അബുദാബി പോലീസ് ഇത്തരത്തിൽ പട്രോളിംഗ് നടത്തുന്നത്.

അബുദാബി: അബുദാബി പൊലീസിന്റെ സൈക്കിള്‍ സഞ്ചാര നിരീക്ഷണം ആരംഭിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാർപ്പിടമേഖലകളിലുമാണ് അബുദാബി പോലീസ് ഇത്തരത്തിൽ പട്രോളിംഗ് നടത്തുന്നത്.  രണ്ട് പേർ വീതമുള്ള സംഘത്തെയാണ് ഇതിനായി വിവിധ മേഖകളിൽ നിയോഗിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

അടിയന്തിര ഘട്ടങ്ങളിൽ ചെറുറോഡുകളിലൂടെ ഇതര വാഹനങ്ങളെക്കാൾ വേഗത്തിൽ സൈക്കിളിന് എത്താൻ കഴിയും എന്നത് മുൻ നിർത്തിയാണ് പട്രോളിംഗ് നടത്തുന്നവർക്ക് സൈക്കിൾ നൽകിയിരിക്കുന്നത്. പോലീസിന്റേതിനു സമാനമായ മുന്നറിയിപ്പ് ലൈറ്റുകൾ ഈ സൈക്കിളിലുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരും സാധാരണ വേഷത്തിലാകും പട്രോളിംഗ് നടത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x