സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് കൈനിറയെ സമ്മാനവുമായി അബുദാബി പോലീസ്. അബൂദബി സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹാപ്പി പട്രോള്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
അബുദാബി: സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് കൈനിറയെ സമ്മാനവുമായി അബുദാബി പോലീസ്. അബൂദബി സര്‍ക്കാരിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹാപ്പി പട്രോള്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. റോഡ് സുരക്ഷിതമായി ഉപയോഗിക്കുന്നതിന് പ്രമുഖ ഷോപ്പിങ് മാളുകളുടെയും കമ്പനികളുടെയും വൗച്ചറുകളാണ് സമ്മാനമായി ലഭിക്കും.
ചെറിയ ഗതാഗതനിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇനിമേലിൽ നിയമം ലംഘിക്കില്ലെന്ന് ഡ്രൈവറെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. മുന്നറിയിപ്പെന്ന നിലയില്‍ മഞ്ഞക്കാര്‍ഡും ഹാപ്പിനസ് പട്രോള്‍ ഓഫീസര്‍മാർ നൽകും. അതേസമയം അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ വലിയ കുറ്റങ്ങള്‍ക്ക് യാതൊരു ഇളവും ലഭിക്കുന്നതായിരിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.