അബുദാബിയിലെ വിവിധ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ അവസരമൊരുക്കുന്നു.
അബുദാബി: അബുദാബിയിലെ വിവിധ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവർക്ക് വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ അവസരമൊരുക്കുന്നു. അബൂദബി പൊലീസ് ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ ആല്‍ റുമൈതിയാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയിലെ സര്‍വകലാശാലകളുമായും ഉന്നത സാങ്കേതിക വിദ്യാഭ്യാസ കോളജുകളുമായും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. തടവരുകാരെ പുനരധിവസിപ്പിക്കുവാനും അവരുടെ കുറ്റകൃത്യമനോഭാവം മാറ്റുവാനും സഹായകമാണ് ഈ തീരുമാനം. ശരിയായ അക്കാദമിക വിദ്യാഭ്യാസം നല്‍കി ശിക്ഷകഴിഞ്ഞ് സമൂഹത്തിൽ നല്ല തൊഴിലും ജീവിതസാഹചര്യവും ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.