അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങള്‍ പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്ഗനിദേശമനുസരിച്ചാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്
അബുദാബി: അബുദാബിയിൽ താമസിക്കുന്ന 19നും 34നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും വരുന്ന ഞായറാഴ്ച മുതൽ സൗജന്യമായി എംഎംആർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് അബുദാബി ഹെൽത്ത് അഥോററ്റി അധികൃതർ അറിയിച്ചു. അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങള്‍ പടരാതിരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്ഗനിദേശമനുസരിച്ചാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്
പ്രവാസി തൊഴിലാളികള്‍ക്കും വൈദ്യപരിശോധനാ കേന്ദ്രങ്ങള്‍, താമസയിടങ്ങള്‍, സര്‍വകലാശാലകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിൽ കുത്തിവെപ്പ് സൗജന്യമായി ലഭിക്കുന്നതാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആരോഗ്യ ജീവനക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സൗജന്യമായി വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുത്തിവെപ്പുകൾ അലര്‍ജിയുള്ളവര്‍, അര്‍ബുദം, എയ്ഡ്സ് രോഗികൾ, ഗര്‍ഭിണികള്‍ എന്നിവർ കുത്തിവെപ്പ് എടുക്കരുതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും ദുബായ് ഹെൽത്ത് അഥോററ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.