Currency

റോഡ് സുരക്ഷ: അബൂദബിയിലെ റോഡുകളില്‍ കൂടുതല്‍ റഡാര്‍ ക്യാമറകള്‍ വരുന്നു

സ്വന്തം ലേഖകന്‍Monday, June 19, 2017 2:17 pm

ക്യാമറാ വിന്യാസത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് അബൂദബി പൊലീസ് പറഞ്ഞു. വേഗപരിധി ലംഘിച്ച് ചീറിപ്പായുന്നവര്‍ നഗരത്തിലെ റോഡുകളില്‍ പൂര്‍ണമായും നിരീക്ഷണത്തിലാവും. ട്രാഫിക് സിഗ്‌നലുകളില്‍ നിയമം ലംഘിച്ച് കടക്കുന്ന വാഹനങ്ങള്‍ക്കു മേലും പിടി വീഴും.

അബൂദബിയി: രാജ്യത്തെ റോഡുകളില്‍ കൂടുതല്‍ റഡാര്‍ ക്യാമറകള്‍ വരുന്നു. ക്യാമറാ വിന്യാസത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് അബൂദബി പൊലീസ് പറഞ്ഞു. വേഗപരിധി ലംഘിച്ച് ചീറിപ്പായുന്നവര്‍ നഗരത്തിലെ റോഡുകളില്‍ പൂര്‍ണമായും നിരീക്ഷണത്തിലാവും. ട്രാഫിക് സിഗ്‌നലുകളില്‍ നിയമം ലംഘിച്ച് കടക്കുന്ന വാഹനങ്ങള്‍ക്കു മേലും പിടി വീഴും.

ക്യാമറാ വിന്യാസത്തിന്റെ ആദ്യ ഘട്ടങ്ങള്‍ വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലമായി നിയമ ലംഘനങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. അപകടങ്ങളും അപകട മരണങ്ങളും വലിയ തോതില്‍ കുറയ്ക്കാന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു. അബൂദബി, അല്‍ ഐന്‍, ധഫ്ര മേഖലകളിലെ ഇന്റര്‍ചേഞ്ചുകളിലും കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x