Currency

അബൂദബിയില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Wednesday, July 22, 2020 4:58 pm
student-covid

അബൂദബി: സെപ്റ്റംബറില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി അബൂദബിയിലെ സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡൂക്കേഷന്‍ ആന്‍ഡ് നോളജ് അഥവാ അഡെക്കാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ അധ്യയനവര്‍ഷത്തില്‍ കാമ്പസിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാവണം. പരിശോധനക്ക് ശേഷം അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമേ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പരിശോധനയുടെ സമയക്രമവും, നടപടികക്രമങ്ങളും പിന്നീട് പ്രഖ്യാപിക്കും. എല്ലാവരും അല്‍ഹുസന്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സ്‌കൂളിലെത്തുന്നവരുടെ സമ്പര്‍ക്കം കണ്ടുപിടിക്കാനാണിത്.

സ്‌കൂളിലെത്തുന്ന എല്ലാവരും അവരുടെ യാത്രവിവിരങ്ങള്‍ വ്യക്തമാക്കണം. പുതിയ അധ്യയനവര്‍ഷത്തില്‍ പഠനം ക്ലാസ് മുറികളിലേക്ക് തിരിച്ചുകൊണ്ടവരാന്‍ അഡക്ക് അനുമതി നല്‍കിയിട്ടുണ്ട്. പന്ത്രണ്ട് വയസിന് മുകളിലുള്ള വിദ്യാര്‍ഥികളെല്ലാം മാസ്‌ക് ധരിക്കണം. ഉച്ചഭക്ഷണ സമയത്ത് മാത്രമേ ഇത് മാറ്റിവെക്കാവൂ. സാമൂഹിക അകലം സ്‌കൂളില്‍ നിര്‍ബന്ധമാണ്. അധ്യാപകനും കുട്ടികള്‍ക്കും മിടയില്‍ ഡെസ്‌ക് ഷീല്‍ഡും നിര്‍ദേശിക്കുന്നുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x