
അബുദാബി: സ്വകാര്യ സ്കൂളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ജനുവരി മുതല്‍ നേരിട്ടെത്തി പഠിക്കാന്‍ അനുമതി. ഇതോടെ 6, 7, 8, 9, 11 ക്ലാസുകളിലെ കുട്ടികള്‍ക്കു കൂടി സ്കൂളില്‍ എത്താം. നിലവില്‍ കെജി മുതല്‍ 5ാം ക്ലാസ് വരെയും 10, 12 ക്ലാസുകളിലെയും കുട്ടികള്‍ക്കായിരുന്നു സ്കൂളില്‍ നേരിട്ടെത്തി പഠിക്കാന്‍ അനുമതി. വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ സ്കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി. ജനുവരി മുതല്‍ താല്പര്യമുള്ളവര്ക്ക് നേരിട്ടും അല്ലാത്തവര്‍ക്ക് ഇലേണിങ് തുടരാന്‍ അഡെക് അനുമതി നല്കി. 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്കൂളിലെത്താന്‍ കോവിഡ് പരിശോധന നിര്‍ബന്ധം. സൗജന്യ പരിശോധനയ്ക്ക് അഡെക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.