Currency

കോവിഡ് ജാഗ്രത; ‘ഗോ സെയ്ഫ്’ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ അബുദാബി

സ്വന്തം ലേഖകന്‍Saturday, July 25, 2020 3:39 pm

അബുദാബി: ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ‘ഗൊ സെയ്ഫ്’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് സാംസ്‌കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. കോവിഡ് ജാഗ്രതാ മുന്‍കരുതലിന്റെ ഭാഗമായി ഡിസിടി നിര്‍ദേശിച്ച സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയവര്‍ക്കാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാനാവൂ. ജൂണില്‍ ഹോട്ടലുകള്‍, മ്യൂസിയം, തീം പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ 146 സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x