Currency

സ്‌പെഷല്‍ ഒളിമ്പിക്‌സ്; ആതിഥേയത്വം വഹിക്കാനുള്ള കരാറില്‍ അബൂദബി ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Wednesday, January 25, 2017 2:03 pm

അബൂദബി: 2019ല്‍ നടക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള കരാറില്‍ അബൂദബി ഒപ്പുവെച്ചു. ഇതോടെ മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ജി.സി.സി രാജ്യമാവുകയാണ് യു.എ.ഇ. തിങ്കളാഴ്ച അല്‍ ബഹ്ര് കൊട്ടാരത്തില്‍ വെച്ച് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. സ്‌പെഷല്‍ ഒളിമ്പിക്‌സ് യു.എ.ഇ സംഘാടക കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ആല്‍ ജുനൈബിയും അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിമ്പിക്‌സ് ചെയര്‍മാന്‍ ഡോ. തിമോത്തി ഷ്‌റീവറുമാണ് ധാരണയില്‍ ഒപ്പുവെച്ചത്.

2016 നവംബറിലാണ് അബൂദബിയെ ആതിഥേയ രാജ്യമായി ഐക്യകണേ്ഠ്യന തെരഞ്ഞെടുത്തത്. 2019 മാര്‍ച്ച് 14 മുതല്‍ 21 വരെയാണ് സ്‌പെഷല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് നടക്കുക. 170 രാജ്യങ്ങളില്‍ നിന്നുള്ള 7,000 കായികതാരങ്ങള്‍ പങ്കെടുക്കും. 250 പരിശീലകരും ഇവര്‍ക്കൊപ്പമുണ്ടാകും. അഡ്‌നെക്, സായിദ് സ്‌പോര്‍ട്‌സ് സിറ്റി, ഐപിക് അറീന തുടങ്ങിയ വേദികളിലായി 22 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 500,000 കാണികളത്തെുന്ന മേള നിയന്ത്രിക്കാന്‍ 20,000 വളണ്ടിയര്‍മാരെ നിയോഗിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x