
അബുദാബി: തലസ്ഥാന നഗരിയിലെ ടോള്‍ ഗേറ്റുകള്‍ ജനുവരി 2 മുതല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്ത വാഹനയുടമകള്‍ ദര്‍ബ് ആപ്പില്‍ അക്കൗണ്ട് ആരംഭിക്കണം- https://darb.itc.gov.ae or via the Darb app.
അബുദാബിയിലേയ്ക്കുള്ള നാലു പാലങ്ങളിലെ ദര്‍ബ് ടോള്‍ ഗേറ്റുകളാണ് പ്രവര്‍ത്തനമാരംഭിക്കുക. രാവിലെ ഏഴു മുതല്‍ ഒന്‍പത് മണി വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു മണി വരെയുമാണ് പ്രവര്‍ത്തിക്കുക എന്ന് അബുദാബി ഗവ.മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു. നാല് ദിര്‍ഹമായിരിക്കും നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.