Currency

അബുദാബിയിൽ വ്യാജ ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ

സ്വന്തം ലേഖകൻSaturday, September 3, 2016 4:41 pm

വ്യാജ ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കണ്ടെത്താനുള്ള നിരീക്ഷണം അബുദാബി ശക്തമാക്കുന്നു. ഇത്തരക്കാർക്കെതിരെ വാഹനം കണ്ടുകെട്ടുന്നത് അടക്കമുള്ള കർശന നടപടികളാണു ഇപ്പോൾ കൈക്കൊള്ളൂന്നത്.

അബുദാബി: വ്യാജ ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കണ്ടെത്താനുള്ള നിരീക്ഷണം അബുദാബി ശക്തമാക്കുന്നു. ഇത്തരക്കാർക്കെതിരെ വാഹനം കണ്ടുകെട്ടുന്നത് അടക്കമുള്ള കർശന നടപടികളാണു ഇപ്പോൾ കൈക്കൊള്ളൂന്നത്.

കഴിഞ്ഞ ഏഴു മാസത്തിനിടയിൽ 2210 വ്യാജ ടാക്സി ഡ്രവൈർമാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണു വ്യാജ ടാക്സി സർവീസ് നടത്തുന്നവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോൾ ഊർജ്ജിതമാക്കിയിരിക്കുന്നത്.

വാഹനം പിടിച്ചെടുക്കുന്നതിനു പുറമെ 2006ലെ ടാക്‌സി നിയമപ്രകാരം 10,000 ദിർഹത്തിൽ കൂടാത്ത പിഴയും 30 ദിവസത്തിൽ കുറയാത്ത തടവുശിക്ഷയും അനുമതിയില്ലാതെ ടാക്സി സർവീസ് നടത്തുന്നവർക്ക് ലഭിക്കും. ബനിയാസ്, മുസഫ, ഷഹാമ, യാസ് ദ്വീപ്, അൽഐൻ എന്നിവിടങ്ങളിൽനിന്നും സമാന്തര ടാക്സി സർവീസ് നടത്തിയവരെ അടുത്തിടെ പിടികൂടിയിട്ടുണ്ട്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x