പഠന നിലവാരത്തകര്‍ച്ച രേഖപ്പെടുത്തിയ 26 സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ അഡ്മിഷനുകള്‍ നല്‍കുന്നതിന് അബൂദബിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. പഠനനിലവാരത്തകര്‍ച്ച, സൗകര്യങ്ങളുടെ അപര്യാപ്ത തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് ഈ സ്‌കൂളുകളില്‍ പുതിയ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അബുദാബി: പഠന നിലവാരത്തകര്‍ച്ച രേഖപ്പെടുത്തിയ 26 സ്വകാര്യ സ്‌കൂളുകള്‍ക്ക് പുതിയ അഡ്മിഷനുകള്‍ നല്‍കുന്നതിന് അബൂദബിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. പഠനനിലവാരത്തകര്‍ച്ച, സൗകര്യങ്ങളുടെ അപര്യാപ്ത തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് ഈ സ്‌കൂളുകളില്‍ പുതിയ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്ക്) റേറ്റിംഗില്‍ മോശം നിലവാരം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
അഡെക്കിന്റെ അടുത്ത സന്ദര്‍ശന വേളയില്‍ സ്വീകാര്യമായ പ്രകടനം എന്ന സ്‌കോര്‍ ലഭിക്കുന്നതു വരെ ഈ സ്‌കൂളുകളിലെ രജിസ്ട്രേഷന്‍ സസ്പെന്‍ഷന്‍ തുടരും. അതേസമയം അഡെക്ക് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ തീരെ മോശം റേറ്റിങ് രേഖപ്പെടുത്തുന്ന സ്‌കൂളുകള്‍ക്കാണ് ഇത്തരം വിലക്ക് നല്‍കുന്നത്.
സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അതോറിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് അല്‍ ദഹേരി ഓര്‍മപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.