Currency

അബുദാബിയിലെ ആദ്യ ഹൈന്ദവക്ഷേത്രത്തിന്റെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും

സ്വന്തം ലേഖകൻWednesday, October 12, 2016 2:47 pm

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. 20,000 ചത്രുരശ്ര മീറ്റര്‍ വിസ്തൃതിയിൽ നിർമ്മിക്കുന്ന ക്ഷേത്രം അബുദാബി നഗരത്തില്‍ നിന്ന് 30 മിനിറ്റ് അകലെയുള്ള അല്‍-വാത്ബയിലാണ്.

അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. 20,000 ചത്രുരശ്ര മീറ്റര്‍ വിസ്തൃതിയിൽ നിർമ്മിക്കുന്ന ക്ഷേത്രം അബുദാബി നഗരത്തില്‍ നിന്ന് 30 മിനിറ്റ് അകലെയുള്ള അല്‍-വാത്ബയിലാണ്.

ക്ഷേത്രത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞ തിങ്കളാഴ്ച പൂർത്തിയായതായി ഷേത്ര കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തലവന്‍ ബി.ആര്‍ ഷെട്ടി അറിയിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ വർഷത്തെ സന്ദര്‍ശനവേളയിലാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം അനുവദിക്കുമെന്ന് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. നിർമ്മാണം പൂർത്തിയാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാകും ഇത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x