Currency

നേഴ്സുമാരെ ആദരിച്ച് അബുദാബിയിലെ മലയാളികൾ

Sunday, March 26, 2017 12:55 pm

വിവിധ എമിറേറ്റുകളിൽ നിന്നുള്ള അന്പതോളം നഴ്സുമാരെയാണ് അബുദാബി മലയാളി സമാജം ആദരിച്ചത്

അബുദാബി: ജിസിസി രാജ്യങ്ങളിൽ ആതുരസേവന രംഗത്ത് ഇരുപത് വർഷം പൂർത്തിയാക്കിയ നഴ്സുമാരെ അബുദാബി മലയാളികൾ ആദരിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള അന്പതോളം നഴ്സുമാരെയാണ് അബുദാബി മലയാളി സമാജം ആദരിച്ചത്.

ചടങ്ങിൽ 20 വർഷം മുതൽ 40 വർഷം വരെ പിന്നിട്ട പ്രവാസിനഴ്സുമാർ പങ്കെടുത്തു. സാന്ത്വന വീഥിയിലെ മാലാഖമാർക്ക് സ്നേഹാദരം എന്നു പേരിട്ട ചടങ്ങ് വികാര നിർഭരമായ നിമിഷങ്ങളിലൂടെ കടന്നു പോയി. ആദരസൂചകമായി പൊന്നാടയും സാക്ഷ്യപത്രവുമാണ് നഴ്സുമാർക്ക് മലയാളി സമാജം നൽകിയത്.

സമ്പാദ്യത്തിനേക്കാൾ സേവനമായാണ് തങ്ങൾ ജോലിയെ കാണുന്നതെന്ന് നഴ്സുമാർ പറഞ്ഞു. വരും വർഷങ്ങളിലും നഴ്സുമാർക്ക് പ്രചോദനമായി ഈ സ്നേഹാദരം തുടരണമെന്നും അവർ അഭ്യർഥിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x