Currency

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ വാടക നിരക്ക് കുറഞ്ഞേക്കും

സ്വന്തം ലേഖകന്‍Thursday, May 25, 2017 1:29 pm

അടുത്ത ആറു മാസത്തേക്ക് അഞ്ചു മുതല്‍ പത്തു ശതമാനം വരെയാണ് വാടകനിരക്കില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അബുദാബിയില്‍ തന്നെ വില്ലകളുടേയും അപ്പാര്‍ട്ട്മെന്റുകളുടേയും വാടകനിരക്കില്‍ പത്തു ശതമാനം വരെ ഇടിവുണ്ടായി.

അബുദാബി: അടുത്ത ആറു മാസത്തിനുള്ളില്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ വാടകനിരക്കില്‍ ഇടിവുണ്ടായേക്കും. യുഎഇ റിയല്‍ എസ്റ്റേറ്റ് വിദഗ്ദ്ധരാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. പല തൊഴിലുകളില്‍ നിന്നും വിദേശികളെ പിരിച്ചുവിടുന്നതും ഹൗസിങ് യൂണിറ്റുകളുടെ ലഭ്യത കൂടുതലും ഈ മേഖലയില്‍ ഡിമാന്‍ഡ് കുറച്ചിരിക്കുകയാണ്. ഇതാണ് വാടകനിരക്ക് കുറയാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

അടുത്ത ആറു മാസത്തേക്ക് അഞ്ചു മുതല്‍ പത്തു ശതമാനം വരെയാണ് വാടകനിരക്കില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അബുദാബിയില്‍ തന്നെ വില്ലകളുടേയും അപ്പാര്‍ട്ട്മെന്റുകളുടേയും വാടകനിരക്കില്‍ പത്തു ശതമാനം വരെ ഇടിവുണ്ടായി. ഈ ട്രെന്‍ഡ് ഇനിയും തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണ സമ്മറില്‍ കൂടുതലായും കമ്പനികള്‍ പുതുതായി ആളുകളെ ജോലിക്കെടുക്കുന്നതിനാല്‍ ഈ സമയത്ത് വാടകനിരക്കില്‍ വര്‍ധനയാണ് രേഖപ്പെടുത്തുക. എന്നാല്‍ ഈ വര്‍ഷം ജോലിയില്‍ നിന്ന് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടതിനാല്‍ അബുദാബിയിലെ വാടകനിരക്കില്‍ ഇത് ഉടന്‍ പ്രതിഫലിച്ചു തുടങ്ങി. വാടകനിരക്ക് ഇടിഞ്ഞതു കൂടാതെ ഒട്ടേറെ യൂണിറ്റുകള്‍ ഒഴിഞ്ഞും കിടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

ദുബായിലാകട്ടെ അപ്പാര്‍ട്ട്മെന്റുകളുടെ വാടകയില്‍ മൂന്നു ശതമാനവും വില്ലകളുടെ വാടകനിരക്കില്‍ എട്ടു ശതമാനവും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഷാര്‍ജയിലും പ്രോപ്പര്‍ട്ടികളുടെ ഓവര്‍ സപ്ലൈ മൂലം വാടകയില്‍ കനത്ത ഇടിവു കാണുന്നുണ്ട്. അടുത്ത ആറുമാസം ഇതേ ട്രെന്‍ഡ് തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x