Currency

അബുദാബിയില്‍ പിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചു; ഇനി 65 ദിര്‍ഹം മാത്രം

സ്വന്തം ലേഖകന്‍Sunday, March 28, 2021 11:45 am
covid-test
Villa-kochi-Kerala

അബുദാബി: പിസിആര്‍ പരിശോധനാ ഫീസ് 65 ദിര്‍ഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. നിലവില്‍ 85 ദിര്‍ഹമായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആര്‍ പരിശോധന നടക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്‌സീന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 7, 14 ദിവസങ്ങള്‍ക്കിടെ പിസിആര്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്.

അതേസമയം ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം, ലോണ്‍ട്രി, ബ്യൂട്ടി സലൂണ്‍ എന്നീ മേഖലകളില്‍ വാക്‌സീന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 14 ദിവസത്തിനിടെ പിസിആര്‍ എടുക്കണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

വാക്‌സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കലും വാക്‌സീന്‍ എടുത്തവര്‍ മാസത്തിലൊരിക്കലും പിസിആര്‍ എടുക്കണമെന്നുണ്ട്. സുരക്ഷിത തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x