Currency

ബഹ്റൈനിൽ വാഹനാപകടങ്ങൾ കുറഞ്ഞു

സ്വന്തം ലേഖകൻFriday, February 17, 2017 6:32 pm

വാഹനാപകടങ്ങളൂടെ കാര്യത്തിൽ മുൻ വർഷത്തേക്കാൽ നാൽപ്പത് ശതമാനം കുറവാണ് 2016ൽ രാജ്യത്തുണ്ടായിരിക്കുന്നത്. 2015ൽ 76 പേര് റോഡപകടങ്ങളിൽ മരണമടഞ്ഞുവെങ്കിൽ 2016ൽ അത് 47 ആയി കുറഞ്ഞു.

മനാമ: ബഹ്റൈനിൽ 2015നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വാഹനാപകടങ്ങൾ കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ വർഷം പുതിയതായി കൂടുതൽ വാഹനങ്ങൾ നിരക്കിലിറങ്ങിയ അതേ സാഹചര്യത്തിൽ തന്നെയാണ് വാഹനാപകടങ്ങൾ കുറഞ്ഞിരിക്കുന്നതെന്നാതാണ് ശ്രദ്ധിക്കേണ്ട വസ്തുത.

വാഹനാപകടങ്ങളൂടെ കാര്യത്തിൽ മുൻ വർഷത്തേക്കാൽ നാൽപ്പത് ശതമാനം കുറവാണ് 2016ൽ രാജ്യത്തുണ്ടായിരിക്കുന്നത്. 2015ൽ 76 പേര് റോഡപകടങ്ങളിൽ മരണമടഞ്ഞുവെങ്കിൽ 2016ൽ അത് 47 ആയി കുറഞ്ഞു. രാജ്യത്തെ 100000 ൽ 3.5 ആണ് അപകടമരണങ്ങളുടെ തോത്. മിഡിൽ ഈസ്റ്റിൽ ഇത് 6.39 ആണ്.

സ്വദേശികൾ തന്നെയാണ് കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാക്കുന്നത്. 1686 ബഹ്‌റൈനികളാണ് 2015ൽ അപകടങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് കേണൽ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ ഖലീഫ അറിയിച്ചു. തൊട്ടുപുറകിൽ ഇന്ത്യക്കാരും, പാകിസ്ഥാനികളും, ബംഗ്ലാദേശികളുമാണ് വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x