
ദുബായ്: വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ മലയാളി യുവതിക്ക് 1 കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്ന ജാസ്മിനാണ് ദുബായിലുണ്ടായ വാഹനാപകടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
2015 ഓഗസ്റ്റ് 24ന് രാത്രിയിലാണ് രഹ്ന സഞ്ചരിച്ച വാഹനം ദുബായ് മറീനാ മാളിനടുത്തുവെച്ച് അപകടഅപകടത്തില്‍ പെടുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിലേയ്ക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ കാറോടിച്ചിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള കുട്ടിയും മരിക്കുകയും രഹ്നയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും സാരമായ പരുക്കേല്‍ക്കുകയുമായിരുന്നു. ഇവര്‍ പിന്നീട് 24 ദിവസം ദുബായ് റാഷിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അവിടെ വച്ച് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച ഇവര്‍ പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി.
പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ 50 ലക്ഷം ദര്‍ഹം നഷ്ടപരിഹാരത്തിന് ദുബൈയിലെ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയന്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ ദുബായ് കോടതി ഏഴ് ലക്ഷം ദര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ഈ തുക മതിയായ നഷ്ടപരിഹാരമല്ലാത്തതിനാല്‍ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.