
ഓസ്ട്രേലിയ: ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ചയും ചൂട് കഠിനമാകുന്നു. അഡ്ലൈഡില്‍ വ്യാഴാഴ്ച ഉച്ചയോടെ 80 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ചൂട് രേഖപ്പെടുത്തിയത്. താപനില രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള 130 വര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്ന്.
അഡ്ലൈഡ് വിമാനത്താവളം, മിന്‍ലാടണ്‍, നോര്‍ലുങ്ക, സ്‌നോടൗണ്‍, പോര്‍ട്ട് ലിങ്കണ്‍ തുടങ്ങി 15 ഓളം പ്രദേശങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയോടെ ചൂട് കഠിനമായത്. താപനില 46.2 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നതോടെ താപനില രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള 130 വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ ചൂടാണ് പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്.
സംസ്ഥാനത്തിന്റെ 23 പ്രദേശങ്ങളില്‍ ചൂട് കൂടുമെന്നും റെക്കോര്‍ഡ് ഭേദിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 1939ലാണ് അഡ്ലൈഡില്‍ ഇത്രയും കഠിന ചൂട് അനുഭവപ്പെട്ടിരുന്നത്. 46.1 ഡിഗ്രി ആയിരുന്നു അന്നത്തെ കൂടിയ താപനില. ഈ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു വ്യാഴാഴ്ചത്തെ ചൂട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.