Currency

അബൂദബി നഗരസഭയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Sunday, May 20, 2018 11:16 am

അബൂദബി: നഗരത്തില്‍ നടപ്പാക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അബുദബി മുനിസിപ്പാലിറ്റിയുടെ നിര്‍ദേശം. അബൂദബി നഗരസഭയുടെ കീഴില്‍ വരുന്ന പ്രദേശത്ത് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നടപ്പാക്കുന്നവര്‍ പദ്ധതികളെല്ലാം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റി നിയമം മൂന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. റിയല്‍ എസ്റ്റേറ്റ് പദ്ധതിക്കായുള്ള അക്കൗണ്ടുള്ളവരുടെ യോഗത്തിലാണ് നഗരസഭ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

അബൂദബി കോമേഴ്‌സ്യല്‍ ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദബി ഫസ്റ്റ് ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക്, ബാങ്ക് അല്‍ ഇത്തിഹാദ് എന്നിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ രംഗത്തെ ഇടപാടുകള്‍ സുതാര്യമായാല്‍ മുതല്‍മുടക്കിന് തയാറായി കൂടുതല്‍ നിക്ഷേപകര്‍ എത്തുമെന്നും നിയമവിരുദ്ധപ്രവണതകള്‍ കുറക്കാനാകുമെന്നും നഗരസഭ അധികൃതര്‍ ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x