Currency

അബുദാബിയിൽ ഈ മാസം പാചകവാതക സിലിണ്ടറിന് വില കൂടും

സ്വന്തം ലേഖകൻSaturday, September 10, 2016 5:13 pm

സബ്സിഡിയില്ലാത്ത 11.34 കിലോഗ്രോം സിലിണ്ടറിന് മൂന്ന് ദിര്‍ഹം വര്‍ധിച്ച്‌ 46 ദിര്‍ഹമായി. 22.68 കിലോഗ്രാം സിലിണ്ടര്‍ വില 86 ദിര്‍ഹത്തില്‍നിന്ന് 92 ദിര്‍ഹമായും വർദ്ധിപ്പിച്ചു.

അബൂദബി:സെപ്തംബർ മാസത്തെ പാചകവാതക സിലിണ്ടറുകളൂടെ വില അഡ്നോക് പ്രഖ്യാപിച്ചു. സബ്സിഡിയില്ലാത്ത 11.34 കിലോഗ്രോം സിലിണ്ടറിന് മൂന്ന് ദിര്‍ഹം വര്‍ധിച്ച്‌ 46 ദിര്‍ഹമായി. 22.68 കിലോഗ്രാം സിലിണ്ടര്‍ വില 86 ദിര്‍ഹത്തില്‍നിന്ന് 92 ദിര്‍ഹമായും വർദ്ധിപ്പിച്ചു.

അഗോളവിലനിലവാരത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണു പാചകവാതകവില വർദ്ധിപ്പിക്കുന്നതെന്നും ഉപഭോക്താക്കളുടെ താല്‍പര്യം കൂടി കണക്കിലെടുത്ത് വിദഗ്ധ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഓരോ മാസവും സിലിണ്ടര്‍ വില നിശ്ചയിക്കുന്നതെന്നും അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സഈദ് മുബാറക് ആല്‍ റഷ്ദി പറഞ്ഞു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x