Currency

രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണ്‍ പറത്തിയാല്‍ ദുബായില്‍ 20,000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Saturday, November 4, 2017 7:31 am

2000 മുതല്‍ 20,000 ദിര്‍ഹം വരെയാണ് പിഴ. വ്യോമയാന മേഖലയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമം അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

ദുബായ്: ദുബായില്‍ രജിസ്റ്റര്‍ ചെയ്യാതെ വാണിജ്യാവശ്യങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചാല്‍ പിഴ ഈടാക്കും. 2000 മുതല്‍ 20,000 ദിര്‍ഹം വരെയാണ് പിഴ. വ്യോമയാന മേഖലയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമം അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.

രജിസ്റ്റര്‍ ചെയ്യാതെ ഡ്രോണുകള്‍ വിനോദപരിപാടികള്‍ക്കും മറ്റും ഉപയോഗിച്ചാല്‍ 1000 മുതല്‍ 20000 ദിര്‍ഹം വരെയാണ് പിഴ ലഭിക്കും. പരിപാടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ അധികൃതരുടെ സമ്മതപത്രം നല്‍കണം. ഇതില്ലെങ്കില്‍ 10,000 ദിര്‍ഹം പിഴ നല്‍കണം. മാത്രവുമല്ല വ്യോമയാന രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ലൈസന്‍സ് നിര്‍ബന്ധമാക്കി ഓരോ വര്‍ഷവും ഈ ലൈസന്‍സ് പുതുക്കണം.

അതേസമയം സമ്മതമില്ലാതെ എയര്‍ഷോ നടത്തിയാല്‍ 30,000 ദിര്‍ഹവും, വ്യോമഗതാഗതം തടസ്സപ്പെടുത്തിയാല്‍ 10,000 മുതല്‍ 30,000 ദിര്‍ഹം വരെയും പിഴ ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x