സ്വദേശികളുടെയും സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വിദേശികളും ആശ്രിത വിസയില്‍ രാജ്യത്ത് ഇഖാമയില്‍ കഴിയുന്നവര്‍ക്കും പുതിയ നിയമം ബാധകമാണ്. പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയാണ് ഇഖാമ അധികൃതര്‍ക്ക് ഏല്‍പിക്കേണ്ടത്.
റിയാദ്: സൗദിയില്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ റീ-എന്‍ട്രി വിസയില്‍ രാജ്യത്ത് നിന്നും പുറത്ത് പോയി കാലാവധി കഴിഞ്ഞിട്ടും തിരിച്ചുവന്നില്ലെങ്കില്‍ മുപ്പത് ദിവസം പിന്നിടുന്നതോടെ ഇഖാമ തിരിച്ചേല്‍പ്പിക്കേണ്ടതാണ്. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
സ്വദേശികളുടെയും സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വിദേശികളും ആശ്രിത വിസയില്‍ രാജ്യത്ത് ഇഖാമയില്‍ കഴിയുന്നവര്‍ക്കും പുതിയ നിയമം ബാധകമാണ്. പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയാണ് ഇഖാമ അധികൃതര്‍ക്ക് ഏല്‍പിക്കേണ്ടത്. അതോടെ ഇവരുടെ ഇഖാമ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ‘പുറത്തുപോയി തിരിച്ചുവന്നില്ല’ എന്ന പ്രത്യേക ഗണത്തില്‍ ഉള്‍പ്പെടുത്തി അധികൃതര്‍ നീക്കം ചെയ്യും.
നിയമാനുസൃതമുള്ള ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ പുതിയ നിയമം പാലിക്കണമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം കാലാവധിയുള്ള ഇഖാമ ദുരുപയോഗം ചെയ്യാതിരിക്കാനും പുതിയ നിയമം സഹായിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.