Currency

എയര്‍ ഇന്ത്യയില്‍ 50 കിലോ ബാഗേജ് ആനുകൂല്യം

സ്വന്തം ലേഖകന്‍Monday, December 4, 2017 4:03 pm

ഷാര്‍ജ: പ്രവാസികള്‍ക്ക് വന്‍ ഓഫറുമായി എയര്‍ ഇന്ത്യ രംഗത്ത്. 50 കിലോ ബാഗേജ് സൗജന്യമായി കൊണ്ട് പോകാമെന്നാണ് പുതിയ വാഗ്ദാനം. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഡിസംബര്‍ 10 വരെയാണ് ഓഫര്‍.

ദുബായില്‍ നിന്ന് ഡല്‍ഹി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കുമാണ് ഓഫര്‍ ലഭിക്കുക. എക്കണോമി ശ്രേണിയിലെ യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് സൗകര്യവും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 50 കിലോ ബാഗേജ് സൗകര്യവുമാണ് ലഭിക്കുക.

ഒക്ടോബര്‍ 25 ന് ശേഷം ബുക്ക് ചെയ്തവര്‍ക്ക് ഡിസംബര്‍ 10 വരെയാണ് സൗകര്യമുണ്ടാകുകയെന്ന് എയര്‍ ഇന്ത്യ മിന മേഖല ജനറല്‍ മേനേജര്‍ മോഹിത് സെന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x