ദുബായില്‍ നിന്ന് കൊച്ചി, ഡല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ ആനുകൂല്യം ലഭിക്കും. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കും ഈ ഓഫര്‍ ലഭിക്കും. തിരഞ്ഞെടുത്ത വിമാനങ്ങളില്‍ പത്ത് കിലോവരെ അധികം ലഗേജ് കൊണ്ടു പോകാനുള്ള അവസരം യാത്രക്കാര്‍ക്ക് ഗുണം ചെയ്യും.
ദുബായ്: ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കേരളത്തിലേക്കടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് 50 കിലോ ഗ്രാം ലഗേജ് ഓഫറുമായി എയര്‍ ഇന്ത്യ. നിശ്ചിത കാലയളവിലേക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 31 വരെ കേരളത്തിലേയ്ക്കും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 10 കിലോ വരെ അധികം ലഗേജ് കൊണ്ടുപോകാം. മൊത്തം 50 കിലോ ലഗേജാണ് കൊണ്ടുപോകാവുന്നത്. എയര്‍ ഇന്ത്യയില്‍ നിലവില്‍ 40 കിലോ ഗ്രാമായിരുന്നു ലഗേജ് അനുമതി.
ദുബായില്‍ നിന്ന് കൊച്ചി, ഡല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ ആനുകൂല്യം ലഭിക്കും. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കും ഈ ഓഫര്‍ ലഭിക്കും. തിരഞ്ഞെടുത്ത വിമാനങ്ങളില്‍ പത്ത് കിലോവരെ അധികം ലഗേജ് കൊണ്ടു പോകാനുള്ള അവസരം യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. 2017 സെപ്തംബര്‍ 30 വരെ വിറ്റതും 2017 ഡിസംബര്‍ 13വരെയുള്ള യാത്രകള്‍ക്കുമായിരിക്കും എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
വിമാന ടിക്കറ്റ് നിരക്കിലും നിലവില്‍ എയര്‍ ഇന്ത്യയില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലേയ്ക്ക് 345 ദിര്‍ഹം മുതലാണ് നിരക്കീടാക്കുന്നത്. എന്നാല്‍, സീസണാകുന്നതോടെ ഇത് വീണ്ടും കുത്തനെ ഉയരും. ഇനി ക്രിസ്മസ്, പുതുവത്സരം സീസണിലായിരിക്കും ടിക്കറ്റ് നിരക്ക് കൂടുക. എയര്‍ ഇന്ത്യയെ കൂടാതെ ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്‌സും ഓഫറുകളും ടിക്കറ്റ് നിരക്കിളവും നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.