Currency

എയര്‍ ഇന്ത്യയില്‍ ബാഗേജ് ഇളവ് പ്രാബല്യത്തില്‍; ഇളവ് മാര്‍ച്ച് 25 വരെ

സ്വന്തം ലേഖകന്‍Thursday, February 6, 2020 11:42 am
airindia-new
Nominations-2020

ദുബായ്: എയര്‍ ഇന്ത്യ ബാഗേജ് ഇളവ് പ്രാബല്യത്തില്‍ വന്നു. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്കും ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്കും പോകുന്ന വിമാനങ്ങളിലാണ് ഇളവ്.

ദുബായ്- കോഴിക്കോട് ഐഎ 938 വിമാനത്തിലും ഷാര്‍ജ- കോഴിക്കോട് ഐഎ 998 വിമാനത്തിലും യാത്രചെയ്യാന്‍ മാര്‍ച്ച് 25ന് മുന്‍പ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ബിസിനസ് ക്ലാസില്‍ 50 കിലോയും ഇക്കോണമി ക്ലാസില്‍ 40 കിലോയും കൊണ്ടുപോകാമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തമാസം 25നകം യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന ഐഎ 934 വിമാനത്തില്‍ ഈ മാസം16 മുതല്‍ അടുത്തമാസം 25 വരെ യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. അടുത്തമാസം 25ന് മുന്‍പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. കേരളത്തിലേയ്ക്ക് കൂടാതെ, ദുബായില്‍ നിന്ന് മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും ബാഗേജ് ഇളവ് ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 04 2079 400, 06 5970444.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x