സെപ്റ്റംബര്‍ 14 മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് വെട്ടിക്കുറച്ചത്.
അബുദാബി: ഓണത്തോട് അനുബന്ധിച്ച് അബുദാബിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്ര ടിക്കറ്റ് നിരക്കുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. സെപ്റ്റംബര്‍ 14 മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് വെട്ടിക്കുറച്ചത്. അബുദാബി – കോഴിക്കോട് റൂട്ടില്‍ 1260 രൂപ കുറച്ചു. 7830 രൂപയായിരുന്നത് (435 ദിര്‍ഹം) പുതിയ നിരക്കനുസരിച്ച് 6570 രൂപയായി (365 ദിര്‍ഹം) കുറയും.
പുതുക്കിയ നിരക്കനുസരിച്ച് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് 7470 രൂപയും (415 ദിര്‍ഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിര്‍ഹം) ഡല്‍ഹിയിലേക്ക് 6516 രൂപയും (362 ദിര്‍ഹം) മംഗളൂരുവിലേക്ക് 6660 രൂപയും (370 ദിര്‍ഹം) അല്‍ അയ്ന്‍- കോഴിക്കോട് റൂട്ടില്‍ 7650 രൂപയുമാണ് (425 ദിര്‍ഹം) ടിക്കറ്റ് നിരക്ക്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിനു പകരം ടെര്‍മിനല്‍ 1 എ ല്‍ നിന്നാണ് പുറപ്പെടുകയെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.