
ദുബായ്: ദുബായില്‍ നിന്ന് കൊല്‍ക്കത്ത, ഇന്‍ഡോര്‍ സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് നാളെ ആരംഭിക്കും. ദുബായില്‍നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ 2.15ന് കൊല്‍ക്കത്തയിലെത്തും. ഇന്‍ഡോറിലേക്കുള്ള വിമാനം വൈകിട്ട് 7.55ന് ദുബായില്‍നിന്നു പുറപ്പെട്ട് അര്‍ധ രാത്രി 12.30ന് ഇന്‍ഡോറിലെത്തും. ആഴ്ചയില്‍ 3 ദിവസമാണ് നേരിട്ടുള്ള വിമാനം സര്‍വീസ് നടത്തുക. ജെറ്റ് എയര്‍വേയ്സിന്റെ പിന്മാറ്റം മൂലം അധികമായി ലഭിച്ച 5000 സീറ്റുകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ്.
ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ഇന്ത്യയുടെ പ്രതിദിന സര്‍വീസ് ഇരട്ടിയാക്കിയിരുന്നു. ഡല്‍ഹിയിലേക്ക് ദിവസേന 2 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്. മുംബൈയിലേക്ക് ഒരു ഡ്രീംലൈനറും മറ്റൊന്ന് സാധാരണ വിമാനവും. കൊച്ചിയിലേക്കുള്ള ഡ്രീംലൈനര്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വേനല്‍ അവധിക്കാലത്തെ തിരക്കുമൂലം നേരിട്ടുള്ള വിമാനങ്ങളില്‍ ടിക്കറ്റു കിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്ക് കണക്ഷന് വിമാനത്തില്‍ നാട്ടിലെത്താന്‍ ഇതിലൂടെ സാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.