Currency

പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

സ്വന്തം ലേഖകന്‍Thursday, June 15, 2017 3:23 pm

പെരുന്നാളും ഗള്‍ഫിലെ സ്‌കൂള്‍ അവധിയും എത്തിയതോടെ വിമാന കമ്പനികള്‍ വന്‍ ചൂഷണമാണ് നടത്തുന്നത്. ഈയാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ജെറ്റ് എയര്‍വേസ് ഒരാള്‍ക്ക് ഈടാക്കുന്നത് 833 ദിര്‍ഹമാണെങ്കില്‍ അടുത്തയാഴ്ച 1853 ദിര്‍ഹം. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

ദുബായ്: പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയുമായി ചൂഷണം തുടങ്ങി. പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. പെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടി നിരക്കാണ് വിമാനകമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്.

പെരുന്നാളും ഗള്‍ഫിലെ സ്‌കൂള്‍ അവധിയും എത്തിയതോടെ വിമാന കമ്പനികള്‍ വന്‍ ചൂഷണമാണ് നടത്തുന്നത്. ഈയാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ജെറ്റ് എയര്‍വേസ് ഒരാള്‍ക്ക് ഈടാക്കുന്നത് 833 ദിര്‍ഹമാണെങ്കില്‍ അടുത്തയാഴ്ച 1853 ദിര്‍ഹം. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

ഈയാഴ്ച 1000 ദിര്‍ഹമുള്ള ടിക്കറ്റിന് 1425 ദിര്‍ഹമാണ് കൊച്ചിയിലേക്ക്. ഇതേ ദിവസം തിരിച്ചു വരാന്‍ 283 ദിര്‍ഹം മതി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പുതുതായി ആരംഭിച്ച പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നിരക്ക് കുറഞ്ഞാലും അയല്‍രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് യാത്ര നടത്തുന്നതില്‍ നിന്ന് പ്രവാസികള്‍ പിന്‍വാങ്ങുകയാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x