വിദ്യാലയങ്ങൾ അടയ്ക്കാൻ മാസങ്ങൾ ബാക്കി നിൽക്കേ ഇതിനോടകം തന്നെ ടിക്കറ്റ് നിരക്കുകളിൽ മൂന്നിരട്ടിയോളം വർധന വരുത്തിക്കഴിഞ്ഞു.
ഷാർജ: വിന്റർ ഹോളിഡേ പ്രമാണിച്ച് നാട്ടിലേക്ക് കൂടുതലായി പ്രവാസികൾ യാത്ര ചെയ്യുമെന്നത് മുൻനിർത്തി വിവിധ വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകളിൽ വർധന വരുത്തുന്നു. വിദ്യാലയങ്ങൾ അടയ്ക്കാൻ മാസങ്ങൾ ബാക്കി നിൽക്കേ ഇതിനോടകം തന്നെ ടിക്കറ്റ് നിരക്കുകളിൽ മൂന്നിരട്ടിയോളം വർധന വരുത്തിക്കഴിഞ്ഞു.
2016 ഡിസംബര്‍ 18നാണ് ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത്. അവധിയ്ക്ക് ശേഷം 2017 ജനുവരി മൂന്നിനാണ് വിദ്യാലയങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. അടക്കുന്നതിന്റെ തലേന്ന് ലഭിക്കുന്ന രണ്ട് വാരാന്ത്യ അവധി അടക്കം 17 ദിവസം അവധി ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.