Currency

2 മണിക്കൂര്‍ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്യാം: നൂതന സംവിധാനവുമായി അല്‍ നഹ്ദ സെന്റര്‍

സ്വന്തം ലേഖകന്‍Thursday, December 10, 2020 6:33 pm

ദുബായ്: രണ്ടു മണിക്കൂര്‍ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്യുന്ന നൂതന സംവീധാനവുമായി അല്‍ നഹ്ദ സെന്റര്‍. നിലവീല്‍ ഉള്ള വീസ പുതുക്കാനോ പുതുതായി എത്തുന്ന ആളുകള്‍ക്ക് വീസ അടിക്കാനോ ഇനി ദുബായില്‍ വെറും രണ്ടു മണിക്കൂര്‍ മതിയാകും. ഇത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

സാധാരണഗതിയില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ശേഷം എമിറേറ്റ്‌സ് ഐഡിക്കു അപേക്ഷ നല്‍കി 4 ദിവസമോ അതില്‍ കൂടുതലോ എടുക്കുന്ന വീസാ സ്റ്റാമ്പിങ് പ്രക്രിയയാണ് നടക്കുന്നത്. മെഡിക്കല്‍, എമിറേറ്റ്‌സ് ഐഡി അപേക്ഷ എന്നിവ പൂര്‍ത്തിയാക്കി വെറും രണ്ടു മണിക്കൂര്‍ കൊണ്ട് വീസ സ്റ്റാമ്പ് ചെയ്തു കൊടുക്കുന്ന അതിവേഗ പദ്ധതിയാണ് ദുബായ് ആരോഗ്യവിഭാഗം ദുബായ് ഖിസൈസ് അല്‍ നഹ്ദയില്‍ പുതുതായി ആരംഭിച്ച അല്‍ നഹ്ദ സെന്ററില്‍ തുടക്കം കുറിച്ചത്.

ഉപയോക്താക്കള്‍ക്ക് അതി വീശാല സൗകര്യങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും ഗവണ്‍മെന്റ് അനുബന്ധ ജോലികള്‍ക്കു മാത്രമായി ഒരു ലക്ഷത്തോളം ചതുരശ്ര അടി വീസ്തീര്‍ണമുള്ള കെട്ടിടമാണിത്. മെഡിക്കല്‍ പരിശോധനയുടെ സങ്കീര്‍ണതകളില്‍പ്പെട്ടു യോഗ്യത ലഭിക്കാതെ വരുന്ന വീഭാഗത്തില്‍പെടുന്ന ഓഡിയോളജി പരിശോധനയ്ക്കും ഓഫ്താല്‍മോളജിക്കും രാജ്യാന്തര നിലവാരത്തിലുള്ള ഏറ്റവും പുതിയ സാങ്കേതിക ലാബുകളാണ് ഇവീടെ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി സങ്കീര്‍ണതകളൊന്നുമില്ലാതെ കൃത്യമായ പരിശോധനാ ഫലവും ലഭിക്കുന്നു. ദിവസം 4000 ടെസ്റ്റുകള്‍ നടത്താനും ഒരേ സമയം 800 ആളുകളെ ഉള്‍ക്കൊള്ളാനും കേന്ദ്രത്തിന് ശേഷിയുണ്ട്.

ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വരുന്നവര്‍ക്ക് വളരെ വേഗം ഡ്രൈവ് ചെയ്തു എത്താന്‍ പറ്റുന്ന ബാഗ്ദാദ് സ്ട്രീറ്റിലാണ് അല്‍ നഹ്ദ സെന്ററിന്റെ പുതിയ ശാഖ. ദുബായ് ആരോഗ്യ വീഭാഗം തലവന്‍ ഹുമൈദ് അല്‍ ഖാത്തിമി അല്‍ നഹ്ദ സെന്റര്‍ ഔദ്യോഗിമായി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x