Currency

വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് എമിറേറ്റ്‌സിന്റെ ‘സൂപ്പര്‍വുമണ്‍ വിമാനം’

സ്വന്തം ലേഖകന്‍Wednesday, March 7, 2018 1:39 pm

ദുബായ്: അന്തര്‍ദേശീയ വനിതാദിനത്തിന് മുന്നോടിയായി വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ദുബായുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന സൂപ്പര്‍വുമണ്‍ വിമാനം പറന്നുയര്‍ന്നു. എമിറേറ്റ്‌സിന്റെ ഇകെ 225 എയര്‍ബസ് എ380 വിമാനം ദുബായില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറത്തിയത്.

സര്‍വീസിന്റെ എല്ലാ മേഖലയിലും വനിതകളാണ് ഉണ്ടായിരുന്നത്. ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ്, സര്‍വീസ് ആന്‍ഡ് ഡെലിവറി, എഞ്ചിനീയറിംങ്, എയര്‍പോര്‍ട്ട് സര്‍വീസ്, കാറ്ററിങ്, ഡനാറ്റ്, എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ, ട്രാന്‍സ്ഗാര്‍ഡ്, ഗ്രൂപ്പ് സെക്യൂരിറ്റി തുടങ്ങി മുഴുവന്‍ രംഗങ്ങളിലും വനിതകള്‍ നിറഞ്ഞു. 75 വനിതകളാണ് ചരിത്രയാത്രക്കായി കൈകോര്‍ത്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x