
ദുബായ്: ഇന്ത്യയിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കിയാല് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്നു ഫ്ലൈ ദുബായ്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിലെല്ലാം നിറയെ യാത്രക്കാരുണ്ട്. സീസണ് ആകുമ്പോള്‍ തിരക്കുമൂലം പലര്‍ക്കും നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ഓണം, ദീപാവലി, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളില്‍ ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്ന വിദേശികളുടെയും അവസ്ഥയിതാണ്. എമിറേറ്റ്സും ഫ്ലൈ ദുബായും ചേര്‍ന്ന് ഇന്ത്യയിലേക്ക് 300-350 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ വിമാനങ്ങളടക്കം ആഴ്ചയില്‍ 500 വിമാനങ്ങള്‍ ഇന്ത്യ-ദുബായ് സെക്ടറില്‍ മാത്രം സര്‍വീസ് നടത്തുന്നു. നിറയെ യാത്രക്കാരുണ്ടെങ്കിലും കൂടുതല്‍ സര്‍വീസിന് അനുമതിയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.