തെരഞ്ഞെടുപ്പു പ്രചാരണവേളയിലുണ്ടായ ഭിന്നതകള്‍ മറന്ന് രാഷ്ര്ടനിര്‍മാണ യജ്ഞത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപ് അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയോട് ദേശീയ ഐക്യത്തിന് ആഹ്വാനം പുറപ്പെടുവിച്ച് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിലുണ്ടായ ഭിന്നതകള്‍ മറന്ന് രാഷ്ര്ടനിര്‍മാണ യജ്ഞത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപ് അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു. നന്ദിപ്രകാശന ദിനാചരണത്തോടനുബന്ധിച്ച് ബുധനാഴ്ച പുറപ്പെടുവിച്ച രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ട്രംപ് ഐക്യ ആഹ്വാനം പുറപ്പെടുവിച്ചത്.
പ്രചാരണവേളയിലെ വാക്കുതര്‍ക്കങ്ങളും മറ്റും വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കാം. അതെല്ലാം ഒറ്റ ദിവസംകൊണ്ട് ഉണങ്ങുമെന്നു കരുതരുത്. എന്നാല്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിനും വാഷിംഗ്ടണില്‍ യഥാര്‍ഥ മാറ്റം വരുത്തുന്നതിനും നമുക്ക് അവസരം കിട്ടിയിരിക്കുകയാണ്. അമേരിക്ക ഒറ്റക്കെട്ടായി നിന്നാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും ട്രംപ് സന്ദേശത്തില്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey there, I think your blog might be having browser compatibility issues.
When I look at your blog in Safari, it looks fine but when opening
in Internet Explorer, it has some overlapping. I just wanted to give you a quick heads up!
Other then that, amazing blog!