
ദുബായ്: യുഎഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് സേവനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനടയില്‍ രാജ്യത്ത് വസിക്കുന്ന മലയാളി പ്രവാസികള്‍ക്ക് പൊതുമാപ്പിനെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി മലയാള ഭാഷയിലും ക്യാംപെയിന്‍ നടത്തുന്നു. ഇമിഗ്രേഷന്റ ഔദ്യോഗിക പൊതുമാപ്പ് ബോധവല്‍ക്കരണ ക്യാംപെയിനിലാണ് മലയാളവും ഉള്‍ക്കൊള്ളിക്കുന്നത്. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി അസീസ് മണമ്മലാണ് ഇമിഗ്രേഷന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പൊതുമാപ്പിനെ കുറിച്ച് മലയാളത്തിലുള്ള ബോധവല്‍ക്കരണ സന്ദേശവുമായി എത്തുന്നത്.
വകുപ്പിന്റെ ഇന്‍സ്റ്റാഗ്രാമായ gdrfadubai എന്ന് ക്ലിക് ചെയ്താല്‍ മലയാളത്തിലുള്ള ബോധവല്‍ക്കരണ വിഡിയോ സന്ദേശം കാണാന്‍ സാധിക്കും. ദുബായ് ഇമിഗ്രേഷന്റെ മീഡിയാ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് അസീസ്. യുഎഇ അനധികൃത താമസക്കാര്‍ക്കായി മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് നല്‍കി തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വിപുലമായ രീതിയില്‍ നടന്നുവരുന്നു.
ഇരുന്നൂറിലധികം രാജ്യക്കാര്‍ വസിക്കുന്ന ദുബായില്‍ അവരുടെ മാത്യഭാഷയില്‍ തന്നെ പൊതുമാപ്പിന്റെ ബോധവല്‍ക്കരണം എത്തിക്കാനാണ് വകുപ്പുന്റെ ശ്രമം. ഇംഗ്ലീഷ് അറബിക്, ഹിന്ദി, ഉറുദു, തകലോഗ്, ബംഗാളി തുടങ്ങിയ ഭാഷകളിലും പ്രചാരണ സന്ദേശം വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പൊതുമാപ്പ് കൊണ്ട് നിയമലംഘകര്‍ക്ക് ലഭിക്കുന്ന ഗുണഫലങ്ങള്‍ പറഞ്ഞു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.